മായാന്മാരുടെ വിശ്വാസപ്രകാരം ഇന്ന് ലോകമവസാനിക്കും. കുപ്രസിദ്ധമായ മായൻ കലണ്ടർ 2020 ജൂൺ 21 ന് ലോകാവസാനം പ്രവചിക്കുന്നു. സൂര്യഗ്രഹണത്തോടെ ലോകം ഇരുട്ടിലാകുമെന്നും ഇതോടെ ലോകം അവസാനിക്കുമെന്നുമാണ് മായന്‍ വിശ്വാസം.
തെറ്റായ പ്രവചനങ്ങളുടെ പേരില്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് മായന്‍ കലണ്ടര്‍. മുന്‍പ് 2012 ഡിസംബര്‍ 21ന് ലോകാവസാനം സംഭവിക്കുമെന്ന് ഇവര്‍ പ്രചരിപ്പിച്ചിരുന്നു. അന്ന് ലോകാവസാനം സംഭവിക്കാഞ്ഞതിനാല്‍ പുതിയ തിയ്യതി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ലോകാവസാനം ഉണ്ടാകുമെന്നാണ് മായന്‍ വിഭാഗക്കാര്‍ വിശ്വസിക്കുന്നത്.