കാസര്‍കോട് ജുമുഅയില്‍ 50ല്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം; അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്ന് ജനപ്രതിനിധികള്‍

0
363

കാസർകോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയിലെ പള്ളികളില്‍ നടക്കുന്ന ജുമുഅ നമസ്കാരങ്ങളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് കോവിഡ് പ്രതിരോധ യോഗത്തില്‍ തീരുമാനിച്ചതായി ജില്ലാ ഭരണകൂടം. എന്നാല്‍ കോവിഡ് പ്രതിരോധ യോഗത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. പരമാവധി 100 പേര്‍ക്ക് ജുമുഅ നമസ്കരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ജുമുഅ നമസ്കാരത്തില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് കോവിഡ് പ്രതിരോധ യോഗം തീരുമാനിച്ചതായാണ് ജില്ലാ ഭരണകൂടം മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നത്. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി വെള്ളിയാഴ്ച രാവിലെയാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം നടന്നത്. എന്നാല്‍ യോഗത്തില്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.

10 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള മഹല്‍ നിവാസികളായ പരമാവധി 100 പേര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ജുമുഅ നിസ്കാരത്തില്‍ പങ്കെടുക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. 100 സ്ക്വയര്‍ മീറ്ററില്‍ 15 പേര്‍ക്ക്- അങ്ങനെ പരമാവധി 100 പേര്‍ക്ക് നമസ്കരിക്കാം. സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് പള്ളികളില്‍ നമസ്കാരം ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജുമുഅ നമസ്കാരത്തില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കുകയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here