പ്രവാസികൾക്ക് ആശ്വാസം; ഈ മാസം 24 വരെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല

0
336

തിരുവനന്തപുരം: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനത്തിൽ അയവു വരുത്തി സംസ്ഥാന സർക്കാർ. ഈ മാസം 24 വരെ ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന വേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതലാണ് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നത്. ഇത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് പുതീയ തീരുമാനം.

25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം അഞ്ച് ദിവസം കൊണ്ട് എല്ലാ എംബസികളിലും ഒരുക്കാനാണ് സർക്കാർ ശ്രമം. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

അതേസമയം പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ പറഞ്ഞ കോടതി സംസ്ഥാന സർക്കാരിന്റെ നയത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്നും പറഞ്ഞു.

കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കോടതി നിലപാട് അറിയിച്ചത്.

അതേസമയം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. വന്ദേഭാരത് മിഷനിൽ വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് റിസർട്ട് നിർബന്ധമാണോ എന്ന് കേന്ദ്രം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here