അതിർത്തിയിൽ ഇന്ത്യ ചൈന സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളുമായി കേന്ദ്ര സർക്കാർ. ചൈന ഉപകരണങ്ങൾ ബഹ്കരിക്കുന്നതുൾപ്പെടെയുള്ള തീരുമാനമാണ് കേന്ദ്രം കയ്യ്കൊള്ളുന്നത്.
ഇതിന്റെ മുന്നോടിയായി 4 ജി എക്യുപ്മെന്റ്സ് നവീകരണത്തിന് ചൈനീസ് ഉപകരണങ്ങൾ വേണ്ടതില്ലെന്ന് ബി.എസ്.എൻ.എല്ലിനോട് ടെലികോം ഡിപ്പാർട്മെന്റ് ആവശ്യപ്പെടും.
സുരക്ഷാ പ്രശ്നങ്ങൾ കാട്ടിയാണ് കേന്ദ്ര ഇടപ്പെടൽ. ഇതോടെ ടെണ്ടർ പുനർനിർമിക്കാനും ധാരണയായതായി ടെലികോം വകുപ്പ് വൃത്ങ്ങൾ അറിയിച്ചു.
ചൈനീസ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ നിലവിലെ നെറ്റ്വര്‍ക്കുകളില്‍ ഹുവാവെയുമായാണ് പ്രവര്‍ത്തിക്കുന്നത്.