ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് 19 ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ്നാട്ടില്‍ ഇതുവരെ 48,019 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 528 പേരാണ് കൊവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ മരിച്ചത്.
അതേസമയം, കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. ഇന്നലെ മാത്രം 10,947 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2003 മരണങ്ങളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തായ പോയ മരണങ്ങള് കൂടി കൂട്ടച്ചേര്ത്തതോടെയാണ് ഈ വര്‍ധനവ് ഉണ്ടായത്. 3,54,065 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 1,86,935 പേര്‍ക്കാണ് അസുഖം ഭേദമായത്.