കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

0
234

കോട്ടയം: കോട്ടയത്തെ മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ്  (സാബു – 53 ) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ അയൽവാസിയായ ബിജുവിനെ പൊലീസ് തെരയുന്നു.

ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയുടെ കല്ലേറിൽ കൊല്ലപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലപ്പെട്ട സാബുവും അയൽവാസി ബിജുവും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിൻ്റെ തുടർച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. മുഖത്തും ശരീരത്താകമാനവും കല്ലേറിൽ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം മുണ്ടക്കയം മുപ്പത്തഞ്ചിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here