പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അല്ലെങ്കില്‍ പിരിച്ചു വിടുക; നിര്‍ദേശവുമായി ഖത്തര്‍

0
316

ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ പിരിച്ചു വിടുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവാസി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക അല്ലെങ്കില്‍ 2 മാസത്തെ നോട്ടീസ് നല്‍കി പിരിച്ചു വിടുക എന്നാണ് ധനമന്ത്രാലയും മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

ജൂണ്‍ മാസം മുതല്‍ വേതനം വെട്ടിക്കുറയ്ക്കല്‍ പ്രാബല്യത്തിലാക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസിന്റെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here