തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് നാല്മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈ സ്പീഡ് റെയില്‍പാതയുടെ അലൈന്‍മെന്‍റിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടിക്കും ധര്‍മടത്തിനുമിടയില്‍ കൊണ്ടുവന്നിരിക്കുന്ന ചെറിയ മാറ്റങ്ങളോടെയാണ് അംഗീകാരം. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായായിരിക്കും ഈ റെയില്‍വേ ലൈന്‍ പോകുക. സില്‍വര്‍ ലൈന്‍ എന്ന് പേര് നല്‍കിയിട്ടുള്ള റെയില്‍പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തിമാക്കിയിരുന്നു.
സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയായ ബിജുപ്രഭാകറിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. അധികച്ചുമതലയാണ് നല്‍കിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ നിലവിലെ നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും മന്ത്രിസഭാ തീരുമാനമെടുത്തു. കൂടുതല്‍ ഇളവുകള്‍ നല്‍കില്ല.