ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

0
176

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,76,146 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,18,124 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

413648 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 36,02,580 പേര്‍ക്ക് രോഗം ഭേദമായി.

20,45,549 രോഗികളുള്ള അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു യു.കെ സ്‌പെയിനിനെ മറികടന്ന് നാലാമതെത്തി.

289140 രോഗികളാണ് യു.കെയിലുള്ളത്. സ്‌പെയിനില്‍ 289046 രോഗികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here