കാസര്‍കോട്: (www.mediavisionnews.in) ലോക്ക്ഡൗണില്‍ വലിയ തോതിലുള്ള ഇളവുകള്‍ അനുവദിക്കപ്പെട്ടതോടെ നഗരജീവിതം സജീവമാകുന്നു. കടകള്‍ രാത്രി ഏഴ് മണി വരെ എന്നത് ഇന്ന് മുതല്‍ ഒമ്പത് മണിവരെ തുറക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ജാഗ്രതയോടെയായിരിക്കണം ഓരോ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. റസ്റ്റോറന്റുകളും മാളുകളും ഇന്ന് മുതല്‍ തുറന്നെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരും. ഇവിടങ്ങള്‍ സന്ദര്‍ശിച്ച ആര്‍ക്കെങ്കിലും പിന്നീട് രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യം വരും.
കടകള്‍ രാത്രി ഒമ്പത് മണിവരെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ നഗരങ്ങളിലടക്കം രാത്രികാലങ്ങളില്‍ കൂടുതല്‍ സജീവത ഉണ്ടാകും.