തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 7000 വരെ ആകാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊവിഡ് വ്യാപനം വേഗത്തിലാണെന്നാണ് സംസ്ഥാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണം രണ്ടായിരം കടന്നിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 1174 പേരാണ്.
കേരളത്തില്‍ കൊവിഡ് കേസുകളില്‍ ആദ്യ അഞ്ഞൂറ് തികയാന്‍ തൊണ്ണൂറ് ദിവസം സമയമെടുത്തപ്പോള്‍ അവസാന അഞ്ഞൂറ് രോഗികള്‍ തികഞ്ഞത് വെറും അഞ്ചു ദിവസം കൊണ്ടാണ്.
ജനുവരി 30 നാണ് തൃശൂരിലെ വിദ്യാര്‍ഥിനിക്ക് ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചത്‌മേയ് ആദ്യവാരത്തിലാണ് അഞ്ഞൂറ് രോഗികളെന്ന കണക്ക് തികയുന്നത്.
പ്രവാസികളെത്തിത്തുടങ്ങിയ രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിന്റെ തുടക്കമെന്ന് കണക്കാക്കുന്ന മെയ് 7 മുതല്‍ 27 വരെയുളള വെറും 20 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ആയിരത്തിലെത്തി. പിന്നീടുളള പത്തു ദിവസം കൊണ്ട് കൊവിഡ് കണക്കുകള്‍ ഇരട്ടിച്ച് രണ്ടായിരം കടന്നു. മരണ സംഖ്യ പതിനാറ് ആയി ഉയര്‍ന്നു.
മൂന്നാം ഘട്ടത്തിലെ ആയിരത്തഞ്ഞൂറില്‍ 728 പേര്‍ വിദേശത്ത് നിന്ന് വന്നവരും 617 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.