പത്ത് പ്രദേശങ്ങള്‍ക്കൂടി ഹോട്ട്സ്‌പോട്ട് പട്ടികയില്‍: സംസ്ഥാനത്ത് ആകെ 138 ഹോട്ട്‌സ്‌പോട്ടുകള്‍

0
226

തിരുവനന്തപുരം (www.mediavisionnews.in) :  സംസ്ഥാനത്ത് ഇന്ന് 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 138 ആയി. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒരുക്കുന്നത്. അടിയന്തിര കാര്യങ്ങള്‍ക്കല്ലാതെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ വിട്ട് പുറത്തേക്ക് പോകാനോ അകത്തേക്ക് കടക്കാനോ സാധ്യമല്ല. സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം തടയുകയാണ് ഹോട്ട്‌സ്‌പോട്ടുകളിലടൂടെ ലക്ഷ്യമിടുന്നത്. ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന് കേന്ദ്രവും നിര്‍ദേശിച്ചിരുന്നു. ഈ മാസം 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here