കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് പടന്ന സ്വദേശിക്ക് ; ജില്ലയില്‍ 7പേര്‍ രോഗമുക്തരായി

0
193

കാസർകോട് (www.mediavisionnews.in): ഇന്ന് (ജൂണ്‍ അഞ്ച്) ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും ബസിന് വന്ന 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ. എ വി രാംദാസ് അറിയിച്ചു.കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ് പേര്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 103 ആയി.

ഇന്ന് കോവിഡ് നെഗറ്റീവായവര്‍

ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച മധുര്‍ സ്വദേശി (38), തമിഴ്നാട്ടില്‍ നിന്നെത്തിയ കോടോംബേളൂര്‍ സ്വദേശി (23), 28, 40 വയസുകളുള്ള മംഗല്‍പാടി സ്വദേശികള്‍, പൈവളിഗെ സ്വദേശി (37), കുമ്പള സ്വദേശി (54)യ്ക്കും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഷാര്‍ജയില്‍ നിന്നെത്തി 27ന് പോസിറ്റീവായ ഉദുമ സ്വദേശിനി (38)യ്ക്കും രോഗം ഭേദമായി.

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂർ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here