ന്യൂഡൽഹി: (www.mediavisionnews.in) രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് രോഗം വ്യാപിക്കുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന വർദ്ധന എണ്ണായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 8171 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,98,706 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 5598 ആയി ഉയര്‍ന്നു. ഇതുവരെ 95,526 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
204 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 5598 പേരാണ് ഇത് വരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
മേയ് 31-നാണ് ആദ്യമായി ഒരു ദിവസം എണ്ണായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ ഒന്നിന് 8392 പേർക്കും രോഗം സ്ഥീരികരിച്ചു. ഈ രീതിയിൽ മുന്നോട്ട് പോയാൽ നാളെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടും. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഇത് വരെ എറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥീരികരിച്ചത്. രോഗികളുടെ എണ്ണം 30,000 കടന്ന സംസ്ഥാനത്ത് തന്നെയാണ് എറ്റവും കൂടുതൽ മരണവും.