കുമ്പള: (www.mediavisionnews.in) ഇന്നോവ കാറില്‍ കടത്തിയ ആറ് കിലോ കഞ്ചാവുമായി മൂന്നംഗസംഘം കുമ്പളയില്‍ പൊലീസ് പിടിയിലായി. തലശ്ശേരിയിലെ ഹര്‍ഷാദ്(23), സീതാംഗോളി മുഗു റോഡ് മുഹമ്മദ് ഷെരീഫ്(20), തലശ്ശേരി ധര്‍മടത്തെ സല്മാന് മിന്‍ഷാദ്(22) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുമ്പള ടൗണില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അഡീഷണല്‍ എസ്.ഐ വിനോദ്കുമാര്‍, ഡ്രൈവര്‍ വി. മനോജ് എന്നിവരാണ് മൂന്നുപേരെയും പിടികൂടിയത്.