പാക്കിസ്ഥാന്‍ പെട്രോള്‍ വില കുത്തനെ കുറച്ചു; ദക്ഷിണേഷ്യയില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യമായി മാറി

0
190

ഇസ്ലാമബാദ് (www.mediavisionnews.in) :കൊവിഡ് വൈറസും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാര്യമായ നഷ്ടമാണ് സാമ്പത്തിക മേഖലയിലും എണ്ണ വിപണിയിലും മറ്റും ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഇന്ധവില വീണ്ടും കുറച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ പെട്രോളിന് ലിറ്ററിന് 7.06 രൂപയാണ് ഇപ്പോള്‍ ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിയത്.

ഇതോടെ 81.58 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ഇതോടെ 74.52ലേക്ക് എത്തും. പുതിയ ഇന്ധനവില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സാമ്പത്തിക മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പെട്രോളിന് പുറമെ മണ്ണെണ്ണ, ഡീസല്‍, ലൈറ്റ് ഡീസല്‍ എന്നിവയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്.

ലൈറ്റ് ഡീസല്‍ വില ഒന്‍പത് രൂപയോളമാണ് കുറച്ചിരിക്കുന്നത്. ഇതോടെ ലിറ്ററിന് 47.51 രൂപയുണ്ടായിരുന്ന ഡീസലിന് 38.14 രൂപയായി. മേയ് ആദ്യ മാസവും സമാനമായി ഇന്ധനവില കുറച്ചിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 25 രൂപയുമാണ് കുറച്ചത്. ഇതോടെ ദക്ഷിണേഷ്യയില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിന്റെ ഇരട്ടിയാണ് ഇന്ധനവില.

ഇന്ത്യയില്‍ പാചകവാതക സിലിണ്ടറിന്റെ വില 11.50 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ വില വര്‍ദ്ധിച്ചതാണ് ഇതിന് കാരണം എന്നാണ് ഐഒസി വ്യക്തമാക്കിയത്. പാകിസ്ഥാനില്‍ വില കുറച്ചതിന് പിന്നാലെ രാജ്യത്ത് വില വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധത്തിന് ഇടയാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here