ജില്ലയ്ക്ക് പുറത്തേക്കും ബസ് സര്‍വീസ്; ഹോട്ടലുകള്‍ തുറക്കും; ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ ഇവ

0
168

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തിനകത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസിന് അനുമതി നല്‍കി. ജൂണ്‍ എട്ട് മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിക്കും. എന്നാല്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ കയറ്റാവൂ. സാമൂഹിക അകലം ലക്ഷ്യമിട്ടാണ് ഈ നടപടി.

മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. എന്നാല്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് തത്ക്കാലം അനുമതിയില്ല. യാത്രാനിരക്കില്‍ അമ്പത് ശതമാനം വര്‍ധനവും ഉണ്ടാവും.

അതേസമയം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കാനും അനുമതിയുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്നാണ് വ്യവസ്ഥയെന്നാണ് സൂചന.

അതേസമയം ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കുക. മാളുകളിലെ പകുതി കടകള്‍ തുറക്കുക എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

വൈകീട്ട് നടക്കുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here