കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി

0
203

കോഴിക്കോട് (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്.

ഹൃദ്രോഗിയായിരുന്ന സുലേഖ  ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here