കുമ്പള (www.mediavisionnews.in): എസ്.കെ.ഡബ്യു.ജി ഷിറിയ കുന്നിൽ വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച റമദാൻ ക്വിസ് പരിപാടിയിൽ പങ്കെടുത്ത് ഒന്നാം സമ്മാനത്തിന് അർഹനായ മഷൂദ് കുന്നിലിന് പാനൽ ബോർഡ് അംഗം റസാക്ക് ഓണന്തയും ഹംസത്ത് കുന്നിലും ചേര്‍ന്ന് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഒന്നും രണ്ടും സ്ഥാനക്കാരെ എം.സി.ഖമറുദ്ധീൻ എം.എൽ.എ യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷിർ എന്നിവരാണ് പ്രഖ്യാപിച്ചത്. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും ഗ്രൂപ്പിലെ മറ്റു അംഗങ്ങൾക്കും പാനൽബോർഡ് അംഗങ്ങളായ റസാക്ക് ഓണന്ത, ഹാഷിം കുന്നിൽ, സാബിർ കുന്നിൽ എന്നിവർ അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തി.