എന്‍ആര്‍സി നടപ്പാക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ല: ആഭ്യന്തരമന്ത്രി അമിത് ഷാ

0
203

ന്യൂഡല്‍ഹി: (www.mediavisionnews.in)ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ഇപ്പോള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഇന്ത്യാ ടുഡേ’യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. വൈറസ് വ്യാപനത്തിനു മുമ്പുള്ള മാസങ്ങളില്‍ എന്‍ആര്‍സി നീക്കം രാജ്യത്ത് വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു.

എന്‍ആര്‍സി ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. അത് കൊണ്ടുവരുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വത്തെ ബാധിക്കില്ല. സിഎഎയില്‍ പൗരത്വം സ്വീകരിക്കുന്നതിന് വ്യവസ്ഥയില്ലെന്നു താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here