ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു

0
162

ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. ചാലിശേരി മണാട്ടിൽ മുഹമ്മദ് സാദിക്കിന്‍റെ മകനാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുഞ്ഞിൻ്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറൻ്റീനിലുമാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചു.

കുളിക്കാൻ വെച്ചിരുന്ന വെള്ളത്തിൽ കുഞ്ഞ് കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുള്ളിലാണ് കുഞ്ഞിൻ്റെ സ്രവ പരിശോധനാ ഫലം വരിക. അതിനു ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാൻ സാധിക്കൂ.

കുഞ്ഞിൻ്റെ പിതൃസഹോദരൻ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here