കാസർകോട് (www.mediavisionnews.in) ഇന്ന് കാസർകോട് ജില്ലയിൽ 10 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേർ കോവിഡ് വിമുക്തരായി. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് വന്ന 8 പേർക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉൾപ്പടെ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെൽത്ത്) ഡോ. എവി രാംദാസ് പറഞ്ഞു.
17 ന് ഒരേ വാഹനത്തിൽ വന്ന 34 വയസുള്ള വൊർക്കാടി സ്വദേശി, 40 വയസുള്ള മീഞ്ച സ്വദേശി, മുംബൈയിൽ നിന്ന് വന്ന 22 വയസ് ഉള്ള മഞ്ചേശ്വരം സ്വദേശി, 47 വയസുള്ള മംഗൽപാടി സ്വദേശി, 28 വയസുള്ള ചെമ്മനാട് സ്വദേശി, 23 ന് ഒരു കാറിൽ മുംബൈയിൽ നിന്ന് വന്ന കാസർകോട് മുൻസിപാലിറ്റി സ്വദേശികളായ 56 ,40, 56 വയസുള്ളവർക്കും കണ്ണൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്ന് വന്ന 33 വയസുള്ള ചെമ്മനാട് സ്വദേശി യു എ ഇ യിൽ നിന്ന് വന്ന 38 വയസുള്ള സ്ത്രീ എന്നിവർക്കു മാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചിരുന്ന കോടോംബേളൂർ സ്വദേശിയായ ചക്ക വീണ് പരിക്കേറ്റ് പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായ 43 കാരന് കോവിഡ് 19 നെഗറ്റീവായി. പരിയാരത്ത് ചികിത്സയിലായിരുന്ന കുമ്പള സ്വദേശിയായ 56 വയസുള്ള ആൾക്കും രോഗം ഭേദമായി.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 16 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുള 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1