ന്യൂദല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് പൂജയാണ് നടത്തിയത്. രാമജന്മഭൂമി ട്രസ്റ്റ് ചെയര്മാന് നൃത്യഗോപാല്‍ ദാസാണ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് പൂജ നടത്തിയത്.
രാമജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയായി മുന്‍ അറ്റോര്‍ണി ജനറലും അയോധ്യകേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായിരുന്ന കെ.പരസരനെ നിയമിച്ചിരുന്നു.
അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.