കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പാക്കുന്ന തെറ്റായ സാമ്പത്തിക നയത്തിനെതിരെ പ്രതിഷേധവുമായി നിൽപ്പു സമരം നടത്തി ആർ എസ്.പി

0
187

കാസർകോട്: (www.mediavisionnews.in) കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ 20 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ് പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയുടെ പ്രഖ്യാപനങ്ങൾക്ക് എതിരെ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് നടക്കുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി കാസർകോട് ഹെഡ് പോസ്റ്റ് ആഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

രാജ്യത്തെ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന പൊതു മേഖല സ്ഥാപനങ്ങളിൽ പോലും സ്വകാര്യ പങ്കാളിത്തം നൽകുന്നത് ജനദ്രോഹമാണ്. തൊഴിൽ നയം സ്വകാര്യ കോർപ്പറേറ്റുകൾക്ക് വേണ്ടി പരുവപ്പെടുത്തി കൊടുക്കാനും കേന്ദ്ര ഗവണ്‍മെന്‍റ് പാക്കേജ് അവരെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് പരിപാടി ഉൽഘാടനം ചെയ്ത് കൊണ്ട് യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കരിവെള്ളൂർ വിജയൻ പറത്തു

കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉബൈദുള്ള കടവത്ത്, രാഘവൻ മേൽപ്പറമ്പ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here