കോഴിക്കോട്: കൊവിഡ് 19 രോഗം കേരളത്തിലും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പള്ളികള്‍ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതല്‍ ആപത്തുകളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ വിശ്വാസികളോടാവശ്യപ്പെട്ടു. ഈ വിഷയവുമായി മുഖ്യമന്ത്രി മുസ്‌ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തില്‍ എല്ലാവരും അംഗീകരിച്ചതും വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികള്‍ അടച്ചിടാം എന്ന് തന്നെയാണ്. എന്നാല്‍ കടകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയത് പോലെ പള്ളികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കണമെന്ന് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.