സംസ്ഥാന സർക്കാരിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം കാത്തിരുന്ന സ്വപ്‌ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റും ഈ വർഷം തന്നെ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പുതിയ സംരംഭകത്വ സംസ്‌കാരം വളർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 14 വ്യവസായ പാർക്കുകൾ തയാറാവുന്നുണ്ട്. കൊവിഡ് മാറുമ്പോൾ പുതിയ സാധ്യതകളും അവസരങ്ങളും വരും.
നാല് കേന്ദ്രങ്ങളിൽ ലോജിസ്റ്റിക് പാർക്ക് ഒരുക്കും. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിക്കും
തൈക്കുടം-പേട്ട മെട്രോ പാത ലോക് ഡൗൺ തീരുമ്പോൾ തുറന്നുകൊടുക്കും
ആലപ്പുഴ ബൈപ്പാസ് 98% പൂർത്തിയായി
ഗെയ്ൽ പൈപ്പ് ലൈൻ ജൂൺ പകുതിയോടെ കമ്മിഷൻ ചെയ്യും
കൂറ്റനാട് -വാളയാർ പദ്ധതി ഓഗസ്റ്റിൽ കമ്മിഷൻ ചെയ്യും.
ലോകത്തിലെ സുരക്ഷിത ഇടമായി കേരളം മാറി. വ്യവസായങ്ങളെ ആകർഷിക്കാൻ നടപടി ഊർജിതമാക്കും. അനുമതികൾ വേഗത്തിലാക്കും. അപേക്ഷിച്ചാൽ ഒരാഴ്ചക്കകം ലൈസൻസും പെർമിറ്റും ലഭ്യമാക്കും. നിക്ഷേപം ആകർഷിക്കാൻ പദ്ധിതകൾക്ക് രൂപംനൽകും. വിവിധ രാജ്യങ്ങളിലെ വ്യവസായ സംഘടനകളുടെ നോമിനിക്കും പ്രധാന വകുപ്പു സെക്രട്ടറിമാരും സമിതിയിൽ ഉണ്ടാകും.