മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ് സ്ഥിരീകരിച്ചു

0
209

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയുടെ വിവരം തൗഫീഖ് തന്നെയാണ് അറിയിച്ചത്. രോഗലക്ഷണങ്ങൾ അത്ര രൂക്ഷമല്ലെന്നും താൻ വീട്ടിൽ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് എന്നും തൗഫീഖ് പറയുന്നു. 2001ൽ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് തൗഫീഖ് ഉമർ.

“കഴിഞ്ഞ ദിവസം രാത്രി എനിക്ക് അത്ര സുഖം തോന്നിയില്ല. തുടർന്ന് നടത്തിയ ടെസ്റ്റിൻ്റെ റിസൽട്ട് പോസിറ്റീവായി. രോഗലക്ഷണങ്ങൾ അത്ര രൂക്ഷമല്ല. ഞാൻ വീട്ടിൽ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. വേഗം അസുഖം കുറയുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണം.”- ജിയോ ന്യൂസിനോട് തൗഫീഖ് പറഞ്ഞു.

2001ലാണ് ഇടംകൈയന്‍ ഓപണറായിരുന്ന തൗഫീഖ് ഉമര്‍ പാകിസ്താനു വേണ്ടി അരങ്ങേറിയത്. 44 ടെസ്റ്റുകളിലും 22 ഏകദിനങ്ങളിലും ഇദ്ദേഹം പാകിസ്താനു വേണ്ടി കളിച്ചു. 2014ലാണ് തൗഫീഖ് പാകിസ്താനു വേണ്ടിയുള്ള അവസാന മത്സരം കളിച്ചത്. ടെസ്റ്റിൽ 2963 റൺസും ഏകദിനത്തിൽ 504 റൺസുമാണ് ഇദ്ദേഹത്തിൻ്റെ സമ്പാദ്യം.

കൊറോണ ബാധയുടെ ഭാഗമായി ഏറെ നാളുകളായി ക്രിക്കറ്റ് തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ, ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.

ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര കളിക്കാൻ ബിസിസിഐ സമ്മതം മൂളിയിരുന്നു. നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here