ന്യൂഡൽഹി∙ ലോക്ഡൗണ്‍ ലംഘനങ്ങളില്‍ സംസ്ഥാനങ്ങൾ കര്‍ശന നടപടിയെടുക്കണമെന്നു കേന്ദ്രസർക്കാർ. പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ ലംഘനങ്ങൾ വ്യാപകമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ.
കേന്ദ്രത്തിന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല ആവശ്യപ്പെട്ടു. നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹികാകലം പാലിച്ചുകൊണ്ടുമാത്രമേ ജോലി ചെയ്യാൻ പാടുള്ളു എന്നും കത്തിൽ പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ഡൗണ്‍ ഉറപ്പാക്കണം. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങൾ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.