ലോക്ക്ഡൗൺ കാലത്ത് ഉപ്പളയിലെ ഭക്ഷണ വിതരണം; പ്രമുഖ പ്രവാസി വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഒരു മാസത്തെ ചിലവ് ഏറ്റെടുക്കും

0
217

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ കാലത്ത് ഉപ്പളയിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഭക്ഷണ വിതരണ പദ്ധതിയിൽ ഭാഗമായി സാമൂഹ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്. ഒരു മാസത്തെ ഭക്ഷണ വിതരണത്തിനാവശ്യമായ മുഴുവൻ ചിലവുകളുമാണ് ലത്തീഫ് ഉപ്പള ഗേറ്റ് ഏറ്റെടുക്കുക.

ലോക്ക്ഡൗണിനെ തുടർന്ന് വളഞ്ഞ് ഉപ്പള നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ഉപ്പളയിലെ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്ന് നേരവും ഭക്ഷണം എത്തിച്ചു നൽകുന്നത്. ദിവസവും മുന്നൂറിലധികമാളുകൾക്കാണ് കൂട്ടായ്മ പ്രവർത്തകർ നേരിട്ട് ഭക്ഷണവുമായി ചെല്ലുന്നത്. ഭക്ഷണത്തിനു പ്രയാസപ്പെടുന്ന കൂടുതൽ ആളുകള കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രവർത്തകർ.

അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റിനെ പോലുള്ള സുമനസുകൾ സഹായവുമായി മുന്നോട്ട് വന്നാൽ വരും നാളുകളിൽ കൂടുതൽ വിഷക്കുന്നവരിലേക്ക് ഭക്ഷണമെത്തിച്ച് നൽകാനാകുമെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here