മനപൂര്‍വ്വം കൊവിഡ് പരത്തിയാല്‍ സൗദിയില്‍ തടവും, പിഴയും; വിദേശികള്‍ക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശനമില്ല

0
196

റിയാദ്: സൗദിയില്‍ ആരെങ്കിലും മനഃപൂര്‍വ്വം കൊവിഡ് മറ്റുള്ളവരില്‍ പടര്‍ത്തിയാല്‍ തടവ ശിക്ഷയും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍.
ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയോ ആണ് ശിക്ഷയായി നല്‍കുക.

സൗദിയിലുള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാരാണ് കുറ്റക്കാരെങ്കില്‍ ഇവരെ ശിക്ഷയ്ക്ക് ശേഷം നാട്ടിലേക്കയക്കും പിന്നീട് ഇവര്‍ക്ക് തിരിച്ചു വരാനും സാധിക്കില്ല. സൗദി ന്യൂസ് ഏജന്‍സിയായ എസ്.പി.എ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സൗദിയില്‍ ഇതുവരെ 57,345 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 320 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 28,748 പേര്‍ക്ക് രോഗം ഭേദമായി. പെരുന്നാള്‍ അവധി ദിനങ്ങളിലെ അഞ്ചു ദിവസം രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here