കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോയ തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി

0
186

മംഗളൂരു: (www.mediavisionnews.in) കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി മംഗളൂരുവില്‍ പാളം തെറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 1452 തൊഴിലാളികളുമായി തിങ്കളാഴ്ച പുലര്‍ച്ചെ തിരൂരില്‍ നിന്ന് യാത്ര തിരിച്ച ട്രെയിനാണ് മംഗളൂരു ജങ്ഷന് സമീപം പടീലില്‍ അപകടത്തില്‍പ്പെട്ടത്.

ട്രെയിനിന്റെ എന്‍ജിന്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് പുറത്തേക്ക് തെന്നിമാറി മണ്ണില്‍ പൂണ്ട നിലയിലാണ്. രണ്ടാമത്തെ എന്‍ജിന്റെ രണ്ടു ജോഡി ചക്രങ്ങളും മണ്ണില്‍ പൂണ്ടു പോയി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള മെക്കാനിക്കല്‍ വിഭാഗം എന്‍ജിനിയര്‍ കെ.പി സുജിത്തിന്റെ നേതൃത്വത്തില്‍ അപകടത്തില്‍ പെട്ട എന്‍ജിന്‍ തീവണ്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി.

പിന്നീട് പുതിയ എഞ്ചിനുമായി യാത്ര പുനരാരംഭിച്ചു. മണ്ണില്‍ പൂണ്ട എഞ്ചിനുകള്‍ തിരിച്ചെടുക്കാന്‍ ക്രെയിന്‍ എത്തിച്ചുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇതോടെ ഈ ഭാഗത്തുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here