കുവൈറ്റില്‍ കോവിഡ് അടക്കമുള്ള കാരണങ്ങളാല്‍ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 22 മലയാളികള്‍. കോവിഡ് കാരണം ആറു പേര്‍ മരിച്ചപ്പോള്‍ പത്തിലധികം പേര്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോവിഡ്, ഹൃദയാഘാതം, മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്കൊപ്പം മലയാളികളുടെ ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്. കോവിഡ് ദുരിതത്തിനൊപ്പം മാനസിക വിഷമതകളും പ്രവാസികളെ ഏറെ അലട്ടുന്നുണ്ട്.
കുവൈറ്റില്‍ കോവിഡ് ബാധിക്കുന്ന മലയാളികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 947 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 256 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി. പതിനൊന്നു മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ALSO READ:കൊറോണ പ്രതിരോധം;സംഭാവന നല്‍കിയവരില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍
11975 കോവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളില്‍ 347 പേര്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവര്‍ണറേറ്റ് പരിധിയില്‍ താമസിക്കുന്ന 189 പേര്‍ക്കും അഹമ്മദിയില്‍ നിന്നുള്ള 171 പേര്‍ക്കും, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 122 പേര്‍ക്കും ജഹറയില്‍ നിന്നുള്ള 118 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക