മുംബൈയിൽ ലോക്ക്ഡൗൺ നീട്ടി; തീവ്രബാധിത മേഖലകളിൽ മേയ് 31 വരെ നിയന്ത്രണം തുടരും

0
152

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് തുടരുന്ന മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ രോ​ഗം ഏറ്റവും കൂടുതൽ ബധിച്ച മുംബൈയിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനം. തീവ്രബാധിത മേഖലകളിൽ മേയ് 31 വരെ നിയന്ത്രണം തുടരാനാണ് തീരുമാനം. പൂനെ, മോല​ഗാവ്, ഔറം​ഗബാദ് എന്നീ മേഖലകളിൽ നിയന്ത്രണം കർശനമായി തുടരും.

കൊറോണ രോ​ഗബാധ മൂലം ഇതുവെര 1019 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,602 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.

രോഗവ്യാപനത്തിൽ ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. അതിവേഗത്തിൽ പടരുകയാണ് മഹാമാരി. തുടർച്ചയായ ഒൻപതാം ദിവസവും നൂറിലധികം പേർക്ക് കോവിഡ്.

ഒൻപത് ദിവസം കൊണ്ട് പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 27,524. ഇന്നലെ മുംബൈയിൽ മാത്രം 998 പേരാണ് പോസിറ്റീവായത്. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 16000 പിന്നിട്ടു. രോഗികളുടെ എണ്ണം ആയിരം കടന്ന ധാരാവിയിൽ 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here