കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
181

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് പത്തുപേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .മഹാരാഷ്ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും, കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും വയസ്സുള്ള ആൺകുട്ടികൾക്കും രോഗബാധ ഉണ്ടായി. കാറോടിച്ച വ്യക്തി ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. ജില്ലാ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു .

മേയ് 12 ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. കാസർകോട് മുൻസിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് താമസം. കോട്ടയത്ത്‌ നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി ആണ് അദ്ദേഹം കാസർഗോഡ് എത്തിയത്.

ശ്വാസകോശരോഗത്തെത്തുടർന്ന് ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്‌ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ബാംഗ്ലൂരിൽ നിന്നും വന്ന 26 വയസ്സുള്ള കള്ളാർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഇദ്ദേഹം പൂടംകല്ല് താലൂക് ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്നു.മേയ് പന്ത്രണ്ടിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേർ കുമ്പള സ്വദേശികളായ 58, 31 വയസ്സുള്ള മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. 58 വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രേമഹാ രോഗിയും ആയതിനാൽ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയിൽ ഉള്ളത് അന്തർസംസ്ഥാന യാത്രക്കാരിൽ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാൽ പൊതു ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇതര സംസ്ഥാനത്തിൽ വരുന്നവർ റൂമികളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നുവെന്നു കുടുംബങ്ങളും ജാഗ്രത സമിതികളും ഉറപ്പ് വരുത്തണം.ഇത്തരക്കാർക്ക് എന്തെകിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് അടുത്തുള്ള ആരോഗ്യപ്രവർത്തകരേ വിവരം അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു .

സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. പോസിറ്റീവ് ആയതില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ്,. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here