മലയാളികളുടെ മടക്കം: തലപ്പാടിയിൽ തിരക്ക് കുറഞ്ഞു; കൗണ്ടർ പത്താക്കി

0
190

മഞ്ചേശ്വരം : തലപ്പാടി ചെക്ക് പോസ്റ്റ് വഴി വരുന്നവരുടെ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൗണ്ടർ പത്തായി കുറച്ചു. വൻ തിരക്ക് പ്രതീക്ഷിച്ച് ആദ്യം 24 മണിക്കൂറും പ്രവർത്തിക്കുന്ന 60 കൗണ്ടറാണ് ജില്ലാ ഭരണകൂടം അതിർത്തിയിൽ തുടങ്ങിയിരുന്നത്. ഒാരോന്നിലും അധ്യാപകരുൾപ്പെടെ രണ്ടുവീതം ജീവനക്കാരെയും നിയോഗിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തിരക്ക് കുറഞ്ഞതോടെ അത് 30 ആക്കിയിരുന്നു.

കൃത്യമായ യാത്രാപാസുമായി വരുന്നവരുടെ വിവരം ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് അതത് ജില്ലാ ഭരണകൂടത്തിനെ അറിയിക്കാനുള്ള സംവിധാനമാണ് കൗണ്ടറുകളിൽ ഉണ്ടായിരുന്നത്. തലപ്പാടി ചെക്ക് പോസ്റ്റ് വഴി ബുധനാഴ്ച 369 പേരാണ് കേരളത്തിലേക്കെത്തിയത്. 1864 പേർ പാസിന് അപേക്ഷിച്ചിരുന്നു. 716 പേർക്കാണ് യാത്രാനുമതി നൽകിയിരുന്നത്. 27633 പേരാണ് നാളിതുവരെ തലപ്പാടി വഴി കേരളത്തിലേക്ക് എത്തുന്നതിന് അപേക്ഷിച്ചത്. അതിൽ 20219 പേർക്ക് പാസ് നൽകിയിട്ടുണ്ട്. എന്നാൽ, 7294 പേർ മാത്രമാണ് അതിർത്തി കടന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here