കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി. ഇന്ന് വൈകീട്ട് ആറു മണിക്ക് ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് കോവിസ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.
ശനിയാഴ്ച വരെ വീടുകളിൽ 896 പേരും ആശുപത്രികളിൽ 93 പേരും ആണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. 5064 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) അയച്ചത്. 4442 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 219 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. അവസാനത്തെ കോവിഡ് രോഗിയും ഡിസ്ചാർജ് ആവുന്നതോടെ 178 പേരെയാണ് ചികിൽസിച്ച് ഭേദമാക്കിയത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക