പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ 5000 രൂപ സഹായം; വിതരണം വൈകാൻ സാധ്യത

0
169

തിരുവനന്തപുരം ∙ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം ചെയ്യുന്നത് നീളാൻ സാധ്യത. ഏജന്റുമാർ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ, അപേക്ഷിച്ചവരെ നേരിൽകണ്ട് രേഖകൾ പരിശോധിക്കാനാണ് നോർക്ക ആലോചിക്കുന്നത്. വില്ലേജ് ഓഫിസുകൾ വഴി അപേക്ഷകൾ പരിശോധിക്കാനാണ് ആലോചിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നോർക്ക അധികൃതർ വ്യക്തമാക്കി.

നോർക്കയുടെ വെബ്സൈറ്റിലാണ് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്‌ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്കു മടങ്ങിപോകാന്‍ സാധിക്കാത്തവര്‍ക്കും ഈ കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക. അപേക്ഷയോടൊപ്പം നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ടായിരുന്നു.

അവസാന തീയതിയായ മെയ് 5 വരെ 1,70,000 പേരാണ് അപേക്ഷിച്ചത്. ചില സ്ഥലങ്ങളിൽ ഏജന്റുമാർ പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ കൂട്ടത്തോടെ ശേഖരിച്ച് റജിസ്റ്റർ ചെയ്യുന്നത് നോർക്കയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അപേക്ഷകന്റെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. രേഖകൾ പരിശോധിച്ചശേഷം ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here