കാസർകോട്: ജില്ലയിലെ ഹോട്സ്പോട്ടുകളായ ചെങ്കള, ചെമനാട് ഒഴികെയുള്ള സ്ഥലങ്ങളിൽ നേരത്തെ അനുമതിയുള്ള കടകൾ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബൂ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന് കഴിക്കാന്‍ പാടില്ല. തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ബീഡി നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഹോട്ട്സ്പോട്ട് ഇതര മേഖലയിലെ എല്ലാ കടകളും തുറക്കാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ജില്ലാ കളക്ടർ ഉത്തരദേശത്തോട് പറഞ്ഞു. നേരത്തെ ജില്ലാ ഭരണകൂടം തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ കടകൾ അതാത് ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് പുതിയതായി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വൈകിട്ട് 5 മണി വരെ തുറക്കാനുള്ള അനുമതിയായിരുന്നു ഉണ്ടായിരുന്നത് .
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക