തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ പാസ്സ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റുള്ളവര്‍ക്ക് ജില്ല വിട്ട് പോവാന്‍ പാസ്സ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വഴി പാസ് കിട്ടാത്തവര്‍ക്ക് അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പകര്‍ത്തി എഴുതി അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസിലെത്തി പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, മാധ്യപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും.
വൈകുന്നേരം ഏഴു മണി മുതല്‍ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നല്‍കില്ല. https://pass.bsafe.kerala.gov.in/ എന്ന വെബ് സൈറ്റിലൂടെയാണ് പാസ്സിന് അപേക്ഷിക്കേണ്ടത്.
പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിക്കേണ്ടതാണെന്ന് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊണ്ട് കേരള പോലീസ് തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസിന്റെ വെബ്‌സൈറ്റിലും ഫേസ് ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാസിന്റെ മാതൃകയില്‍ ഫോട്ടോ പതിക്കുകയോ പാസിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. പാസിന് അപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ അപേക്ഷകര്‍ ഒപ്പിടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിക്കേണ്ടതാണെന്ന് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊണ്ട് കേരള പോലീസ് തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ അറിയിച്ചു.പോലീസിന്റെ വെബ്‌സൈറ്റിലും ഫേസ് ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://keralapolice.gov.in/media/pdf/announcements/2020/pass_format_police_station.pdf