ഇന്ത്യയിൽ മരണം 1800 കടന്നു; 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും

0
248

ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിച്ചുക്കയറ്റം. 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 1886 ആയി. പോസിറ്റീവ് കേസുകളുടെ എണ്ണം 56342 ആയി. 37916 പേരാണ് ചികിത്സയിലുള്ളത്.
16539 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 18,000 കടന്നു. പുതുതായി 1362 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ മുംബൈയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയ സംഘം നേരിട്ടെത്തി. അതിനിടെ മുംബൈ സെൻട്രൽ ജയിലിലെ തടവുകാർക്കും, ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ദിവസേന ആയിരത്തിനു മുകളിലാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. 1,362 പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 43 പേർ മരിച്ചു. രോഗ ബാധിതരുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,120 ആയി. മരണ സംഖ്യ 694 ആയി ഉയർന്നു.

ഗുജറാത്തിലും ഡൽഹിയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ആഗ്രയിൽ ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here