കൊച്ചി∙ അബുദബിയിൽ നിന്നു കൊച്ചിയിലേയ്ക്കു പുറപ്പെട്ട വിമാനത്തിലെ 181 യാത്രക്കാരിൽ 49 ഗർഭിണികളും നാലു കുട്ടികളും. വിമാനം രാത്രി 10.20ന് കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കാൻ എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് തയാറാക്കിയിരിക്കുന്നത്.
ഗർഭിണികൾക്കു സ്വകാര്യ വാഹനത്തിലോ സിയാൽ ഒരുക്കിയ ടാക്സികളിലോ വീടുകളിലേയ്ക്ക് പോകാം. ഇവർ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദേശം. യാത്രക്കാരുടെ പരിശോധനകൾക്കായി അഞ്ച് ഇമിഗ്രേഷൻ കൗണ്ടറുകളാണുള്ളത്. ഇതിൽ 10 ഉദ്യോഗസ്ഥർ ഉണ്ടാകുക.
ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിച്ചായിരിക്കും കൗണ്ടറിലേയ്ക്ക് കൊണ്ടുവരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക