വേറിട്ട സഹായവുമായി ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് കമ്മിറ്റി

0
233

ഉപ്പള: (www.mediavisionnews.in) ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കോവിഡ് മഹാമാരിക്കിടയില്‍ ഉപ്പള കുന്നില്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്നും അനുകരണീയമായ വേറിട്ടൊരു സഹായ മാതൃക. വിദേശങ്ങളില്‍ നിന്നും പണമയക്കാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ദിവസ വേതനത്തിനു പണിയെടുക്കുന്നവര്‍, അസുഖം മൂലം കഷ്ടപ്പെടുന്നവര്‍ തുടങ്ങി പല തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന, ഉപ്പള കുന്നില്‍ ജമാത്തില്‍ പെട്ട സാമ്പത്തിക പരാധീനത അനുഭവിക്കുന്ന മെമ്പര്‍മാര്‍ക്ക് മാത്രമായി പലിശരഹിത വായ്പ എന്ന സഹായനി നടപ്പിലാക്കാനാണ് ജമാഅത്ത് കമ്മിറ്റി മുന്നിട്ടിറങ്ങിയത്.

ബുദ്ധിമുട്ടനുഭവിക്കുന്ന ഉപ്പള കുന്നില്‍ മുഹിയുദ്ധീന്‍ ജമാ-അത്ത് അംഗങ്ങള്‍ക്ക് ജമാഅത്ത് ഭാരവാഹികളെ സമീപിച്ചാല്‍ യാതൊരുവിധ ഉപാധിയും ഇല്ലാതെ തികച്ചും പലിശ രഹിതമായ ലോണ്‍ അനുവദിക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചതായും ഞായറാഴ്ച മുതല്‍ പദ്ധതി തുടക്കം കുറിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ആരാധനകള്‍ക്കും ദാനധര്‍മങ്ങള്‍ക്കും പരിധിയില്ലാതെ പുണ്യം ലഭിക്കുന്ന ഈ പരിശുദ്ധ റമദാന്‍ മാസത്തില്‍  ഈ മഹനീയ മാതൃക മറ്റ് മഹല്ലുകളും നടപ്പിലാക്കിയാല്‍ ഒരുപാട് ആളുകള്‍ക്ക് കൈത്താങ്ങ് ആകുമെന്നും ജമാഅത്ത് പ്രസിഡന്റും പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ലത്തീഫ് ഉപ്പള ഗേറ്റ്  പറഞ്ഞു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here