രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

0
210

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 2411 പേര്‍ക്ക്​ ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,776 ആയെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് ബാധിച്ച്‌​ 1223 പേരാണ്​ മരിച്ചത്​. അതില്‍ ശനിയാഴ്​ചയാണ്​ 71 പേരുടെ മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഡല്‍ഹിയിലെ കപാഷേരയില്‍ 44 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തുടര്‍ന്ന്​ ഈ മേഖല പൊലീസ്​ സീല്‍ ചെയ്​തു. 10 ദിവസം മുമ്ബാണ്​ ഇവരെ പരിശോധനക്ക്​ വിധേയമാക്കിയത്​.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here