അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാസർകോട് എത്തുന്നവർക്കായി അഞ്ച് കോടി ചിലവില്‍ സര്‍ക്കാര്‍ സംവിധാനം, തലപ്പാടിയില്‍ 100 ഹെല്‍പ് ഡെസ്ക്കുകള്‍

0
196

കാസർകോട്: (www.mediavisionnews.in) അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന 18000ത്തോളം ആള്‍ക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തലപ്പാടിയിൽ അഞ്ച് കോടി ചിലവിൽ സംവിധാനം ഒരുങ്ങുന്നു. 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ അതിര്‍ത്തിയായ തലപ്പാടിയില്‍ സജ്ജീകരിക്കും. ഇതിനായി പദ്ധതികൾ തയ്യാറാക്കി.

വാഹനങ്ങള്‍, ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കും. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ദേശീയ പാതയുടെ ഇരുവശത്തുമുളള കുഴികള്‍ നികത്തി നിരപ്പാക്കി സജീകരിക്കുന്നതിന് ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി. കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റവന്യൂ ഭൂമിയിലുളള കുന്ന് ഇടിച്ച് നിരപ്പാക്കുന്ന പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാറെ ചുമതലപ്പെടുത്തി.

അതിര്‍ത്തിയില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ ക്രമീകരിക്കുന്നതിന് ആവശ്യമായ പന്തല്‍, വൈദ്യുതി , മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മഞ്ചേശ്വരം തഹസില്‍ദാര്‍ പി ഡബ്ല്യുഡി, കെ. എസ് ഇ ബി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. സജ്ജീകരിച്ച 100 ഹെല്‍പ് ഡെസ്‌ക്കുകളില്‍ അഞ്ച് വീതം ഡെസ്‌ക്കുകളുടെ ചുമതല ഒരു വില്ലേജ് ഓഫീസര്‍ എന്ന നിലയില്‍ ആകെ 20 വില്ലേജ് ഓഫീസര്‍മാരെ നിയോഗിക്കും. വില്ലേജ് ഓഫീസര്‍മാര്‍ക്കു പുറമെ ഓരോ 10 ഹെല്‍പ് ഡെസ്‌ക്കുകളുടേയും ചുമതല ഓരോ ജൂനിയര്‍ സൂപ്രണ്ട്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്ന നിലയില്‍ 10 റവന്യൂ ഉദ്യോഗസ്ഥന്‍മാരെയും നിയോഗിക്കും.

ദേശീയ പാതയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ച 50 ഹെല്‍പ് ഡെസ്‌ക്കുകളുടെ നീരീക്ഷണത്തിനായി ഒരോ ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിക്കും. ഭക്ഷണം തയ്യാറാക്കി നൽകുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഓരോ ഹെല്‍പ് ഡെസ്‌ക്കിലും ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനം പരിശോധിക്കുന്നതിനും, യാത്രക്കാരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനും.ആര്‍ ടി.ഒ അധികൃതരേയും, ജെ.എച്ച്.ഐ മാരേയും ഒരു മെഡിക്കല്‍ ഓഫീസറേയും നിയോഗിക്കും.

അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുളള ഹെല്‍പ് ഡെസ്‌ക്കുകളുടേയും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഏകോപന ചുമതല കാസര്‍കോട് ആര്‍.ഡി.ഒയ്ക്ക് ആണ്. കൊവിഡ് ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സാമ്പിള്‍ എടുക്കുന്നതിന് ആംബുലന്‍സില്‍ അവരെ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ എത്തികും. ആളുകളുമായി എത്തുന്ന വണ്ടിയുടെ ക്യാപ്റ്റന്‍, ഡ്രൈവര്‍ മാത്രമെ ഹെല്‍പ് ഡെസ്‌ക്കില്‍ ഹാജരാക്കുന്നതിന് ഇറങ്ങുവാന്‍ അനുവദിക്കാവു. തുടര്‍ യാത്ര അനുവദിക്കുന്നതിനുമുമ്പ് ജില്ലയില്‍ ഒരിടത്തും വണ്ടി നിര്‍ത്തുകയില്ല എന്നും ആളുകളെ ഇറക്കുകയില്ല എന്നും സമ്മതിച്ചുകൊണ്ടുളള സാക്ഷ്യപത്രം വാങ്ങുകയും ചെയ്യും.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here