ബംഗളുരു: (www.mediavisionnews.in) രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലേയ്ക്ക് കാല്‍നടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു, മിട്ടാപ്പള്ളി സ്വദേശിയായ ഹരിപ്രസാദ്(28) ആണ് മരിച്ചത്, ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്കാണ് ഇയാള്‍ കാല്‍നടയായി യാത്രതിരിച്ചത്, ചിറ്റൂരിലെ മിട്ടാപ്പള്ളിയിലെ ഇയാളുടെ വീടിന് കിലോമീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് കുഴഞ്ഞ് വീണതും മരണപ്പെട്ടതും.
എന്നാൽ കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിനോ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിനോ ഗ്രാമവാസികള്‍ അനുവദിച്ചില്ല, ശേഷം പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്തെത്തുകയും ഇയാളുടെ സാമ്പിള്‍ കൊറോണ വൈറസ് പരിശോധനക്കായി അയക്കുകയും ചെയ്തു.
ബെംഗളുരുവിൽ കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇയാള്‍ ക്ഷയരോഗിയായിരുന്നു, ഉയര്‍ന്ന ചൂടില്‍ ഇത്രയും ദൂരം നടന്നതിനെത്തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം, കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ഇയാളുടെ അന്ത്യകര്‍മങ്ങള്‍ കുടുംബാംഗങ്ങള്‍ ചെയ്തു
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക