ഹൈദരാബാദ് (www.mediavisionnews.in): കൊവിഡ് പ്രതിസന്ധിയും ഭീതിയും മാഞ്ഞുപോയിട്ടില്ല. അതിനിടയിലാണ് വിശുദ്ധ റമദാനും പെരുന്നാളും കടന്നുവരുന്നത്. ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങേണ്ടതില്ലെന്നാണ് ഹൈദരാബാദ് മുസ്‌ലിം സമൂഹത്തിന്റെ തീരുമാനം. പിന്നിലെ കാരണം മറ്റൊന്നുമല്ല, കൊവിഡ് നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം നില്‍ക്കണം. നിയന്ത്രിക്കാന്‍ പാടുപെടുന്ന ആരോഗ്യപ്രവര്‍ത്തകരോടും വസ്ത്രമെടുക്കാന്‍ പറ്റാത്ത പാവങ്ങളോടും ഐക്യദാര്‍ഢ്യപ്പെടണം.
‘ഞാന്‍ ഇപ്രാവശ്യത്തെ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നില്ല. നിങ്ങളോ?’- ഈ ചോദ്യങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ക്യാംപയിനും നടക്കുകയാണ്. മികച്ച പ്രതികരണമാണ് ക്യാംപയിന് ലഭിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പുതുവസ്ത്രമണിഞ്ഞ് പള്ളിയിലും കുടുംബവീടുകളിലും പോയാണ് മുസ്‌ലിംകള്‍ പെരുന്നാള്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഇപ്രാവശ്യം വിശപ്പകറ്റാന്‍ പോലും പലരും പ്രയാസപ്പെടുന്ന സന്ദര്‍ഭമാണെന്നും ഈയൊരവസരത്തില്‍ പുതുവസ്ത്രം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്റെ പിന്‍ഗാമി നവാബ് നജാഫ് അലി ഖാന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ഒഴിവാക്കിയാലും വസ്ത്രം വാങ്ങാനായി കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് സമൂഹത്തോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് അദ്ദേഹം.