ചെറുപ്പം നിലനിർത്താൻ എട്ട് ഭക്ഷണങ്ങൾ ശീലമാക്കൂ

0
307

വയസ് കുറച്ച് പറയാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. മുഖത്ത് അൽപം ചുളിവ് വന്ന് തുടങ്ങിയാൽ തന്നെ അപ്പോൾ ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് അധികവും. പ്രായം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ചെറുപ്പം നിലനിർത്താൻ ‌സഹായിക്കുന്ന പ്രധാനപ്പെട്ട എട്ട് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ബദാം: ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വിറ്റാമിന്‍- ഇ ധാരാളം അടങ്ങിയ ബദാം. ദിവസവും അല്‍പം ബദാം കഴിക്കുന്നത് മുഖത്തെ ചുളിവുകൾ മാറാൻ ഏറെ ​ഗുണം ചെയ്യും. അതോടൊപ്പം തന്നെ, ബദാം ഓയില്‍ ഉപയോഗിക്കുന്നതും ശീലമാക്കുക.

കാപ്‌സിക്കം: ചുവന്ന കാപ്‌സിക്കമാണ് ഈ പട്ടികയിലെ മറ്റൊരു താരം. ഇതില്‍ വിറ്റാമിന്‍- സി ധാരളാമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ഘടകമാണ്. അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് കാപ്‌സിക്കം.

നാരങ്ങ: നാരങ്ങയെ അത്ര നിസാരമായി കാണേണ്ട. ദിവസവും രാവിലെ ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിളർച്ച തടയാൻ സഹായിക്കുന്നു. ചർമത്തിന് സ്വാഭാവിക നിറം ലഭിക്കാൻ സഹായിക്കും.

ഓറഞ്ച്: ദാഹമകറ്റാനും മധുരം പകരാനും മാത്രമല്ല ഓറഞ്ച്. ചർമ്മ സൗന്ദര്യത്തിനു ഓറഞ്ച് ഏറെ നല്ലതാണ്. സൗന്ദര്യത്തെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി. മാത്രമല്ല, ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച ക്‌ളീനിംഗ് ഏജന്റ് ആയി പ്രവർത്തിക്കുകയും ചർമ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.

പപ്പായ: പപ്പായയാണ് ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം എന്ന ഘടകമാണത്രേ ചര്‍മ്മത്തിന് ഏറെയും ഉപകാരപ്പെടുന്നത്. അതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു. പപ്പായ മുഖത്ത് തേക്കുന്നതും വളരെ ഉത്തമമാണ്. ചര്‍മ്മത്തിലെ കേടുപാട് പറ്റിയ കോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം തിളക്കമുള്ളതാക്കാനാണ് പപ്പായ ഫേസ് പാക്ക് സഹായിക്കുന്നത്.

സാൽമൺ ഫിഷ്: ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ സുന്ദരമായി സൂക്ഷിക്കാൻ സഹായിക്കും.

തക്കാളി: തക്കാളി കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തക്കാളിയുടെ നീരും അൽപം ഒലീവ് ഓയിലും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുത്ത പാട് മാറാനും ചുളിവുകൾ അകറ്റാനും സഹായിക്കും.

അവക്കാഡോ : ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും.

അവക്കാഡോ: ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here