മുതിര്‍ന്ന താരങ്ങളെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

0
221

കളിക്കാര്‍ക്കുളള വാര്‍ഷിക കരാറില്‍ നിന്ന് മുതിര്‍ന്ന താരങ്ങളെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പ്രമുഖ താരങ്ങളായ ഉസ്മാന്‍ ഖ്വാജ, സ്റ്റൊയ്നിസ് എന്നിവരേയാണ് വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ഇവര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോണ്‍ട്രാക്റ്റില്‍ നിന്ന് പുറത്താക്കിയത്.

അതെസമയം ലാബുഷെയ്ന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള തന്റെ ആദ്യ ഫുള്‍ ടൈം കരാറിലേക്കെത്തി. ലാബുഷെയ്നിന്റെ വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഇത്. എന്നാല്‍ ഖവാജ, സ്റ്റൊയ്നിസ് എന്നിങ്ങനെ, ഓസീസ് ടീമില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്ന താരങ്ങള്‍ താഴേക്ക് വീണത് ആരാധകരെ ഞെട്ടിക്കുന്നു. വലിയ ഫോമില്ലായ്മയിലേക്ക് വീണതോടെയാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

ലോക കപ്പില്‍ സ്റ്റൊയ്നിസിന് ഒരു ഘട്ടത്തിലും മികവ് കാണിക്കാനായില്ല. ലോക കപ്പ് സെമി ഫൈനലില്‍ ഖ്വാജ ഇല്ലാതിരുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചിരുന്നതായി ലാംഗര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആഷസിലെ മോശം ഫോം വന്നതോടെ ഖ്വജക്ക് തിരിച്ചടിയായി. ഖ്വാജയുടെ മൂന്നാം നമ്പര്‍ പൊസിഷന്‍ ലാബുഷെയ്ന്‍ കൈയടക്കുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, അലക്സ് കെയ്റേ, കമിന്‍സ്, ആരോണ്‍ ഫിഞ്ച്, ഹസല്‍വുഡ്, ട്രവിസ് ഹെഡ്, ലാബുഷെയ്ന്‍, ലിയോണ്‍, സ്മിത്ത്, വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മാക്സ്വെല്‍, പെയ്ന്‍, പാറ്റിന്‍സന്‍, റിച്ചാര്‍ഡ്സന്‍, സ്റ്റാര്‍ക്ക്, മാത്യു വേഡ്, ആദം സാംപ എന്നിവരാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കോണ്‍ട്രാക്റ്റ് ലിസ്റ്റിലുള്ള താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here