ചിക്കൻ വിൽപ്പനയെച്ചൊല്ലി തർക്കം;കച്ചവടക്കാരനെ നാലം​ഗ സംഘം കൊലപ്പെടുത്തി

0
181

ചിക്കൻ വില കൂടുതലെന്ന് ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്ന പശ്ചിമബം​ഗാൾ സ്വദേശി ഷിറാസ് (35)നെയാണ് നാലം​ഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.

മറ്റ് സ്ഥലങ്ങളിലേതിലും കൂടിയ വിലക്കാണ് ഷിറാസ് കച്ചവടം നടത്തിയതെന്ന് ആരോപിച്ചുള്ള തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കൻ വിൽപന നടത്തിയിരുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചിക്കൻ വാങ്ങാനെത്തിയ ഷാ ആലം എന്നയാളുമായി ഷിറാസ് തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഷാ ആലമിന്റെ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. പിന്നീട് ത​ര്‍​ക്കം കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഷിറാസ് കത്തിക്കുത്തേറ്റ് നിലയിലായിരുന്നുവെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ വിജയാനന്ദ ആര്യ പറഞ്ഞു. ഉടന്‍ തന്നെ മംഗോള്‍പുരിയിലുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷീക്കാൻ കഴിഞ്ഞില്ല. സം​ഭ​വ​ത്തി​ല്‍ ഷാ ​ആ​ലം എ​ന്ന​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here