കോവിഡിനെത്തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ നടപടികളുടെ തിരക്കിലിരിക്കെ, ഗാസിയാബാദിലെ സഹീബാബാദ് പൊലീസ് സ്റ്റേഷനില്‍ വ്യത്യസ്തമായൊരു പരാതിയുമായി ഒരു അമ്മ എത്തി. പച്ചക്കറി വാങ്ങാൻ പറഞ്ഞു വിട്ട മകൻ വിവാഹം കഴിച്ച് ഭാര്യയുമായാണ് തിരികെയെത്തിയെത്തിയത് എന്നതായിരുന്നു ആ പരാതി. വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നുമായിരുന്നു വരന്റെ അമ്മയുടെ പരാതി. ഗാസിയാബാദില്‍ നിന്നുതന്നെയുള്ള 26 വയസുകാരന്‍ ഗുദ്ധുവാണ് വരന്‍.
എന്നാൽ തന്റെ വിവാഹം രണ്ട് മാസങ്ങൾക്ക് മുമ്പ് ഹരിദ്വാറിലെ ആര്യ സമാജ് മന്ദിറിൽ വച്ച് കഴിഞ്ഞതാണെന്ന് 26കാരനായ വരൻ ഗുദ്ധു പറഞ്ഞു. സാക്ഷികൾ ഇല്ലാത്തതിനാൽ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന് കരുതിയതാണ്. പക്ഷെ, ലോക്ക് ഡൗൺ കാരണം സാധിച്ചില്ല.
ഹരിദ്വാറിൽ നിന്ന് തിരികെ വരുമ്പോൾ ഭാര്യ സവിതയെ ഡൽഹിയിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചു. ഇപ്പോൾ വീട്ടുടമ വാടക ചോദിച്ച് ഇറക്കി വിടുമെന്ന ഘട്ടം വന്നതോടെയാണ് ഭാര്യയുമായി വീട്ടിലേക്ക് മടങ്ങിയതെന്നും ഗുദ്ധു പറഞ്ഞു. ഗാസിയാബാദ് പൊലീസ് വീട്ടുടമയെ വിളിച്ച് ഇരുവർക്കും വാടക നൽകാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക